ശുദ്ധജല വിതരണ പൈപ്പ് ലൈനിനായി കുഴിയെടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി.






മലപ്പുറം: കോഡൂര്‍ 9ാം വാര്‍ഡ് താണിക്കല്‍ പാലുംകുന്നില്‍ ശുദ്ധജല വിതരണ പൈപ്പ് ലൈനിനായി കുഴിയെടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി. 

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കുഴിയെടുക്കുമ്പോഴാണ്  ഒരാള്‍ക്കു നില്‍ക്കാന്‍ കഴിയുന്ന വലിപ്പത്തിലുള്ള ഗുഹ കണ്ടത്. ഇതിനുള്ളില്‍ മണ്‍പാത്രങ്ങളും ചിത്രപ്പണികളുള്ള തൂണുകളും കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തിവച്ചു പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി പരിശോധന നടത്തി. അടുത്ത ദിവസങ്ങളില്‍ കോഴിക്കോട് നിന്നു പുരാവസ്തു വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കും. വൻതോതിൽ ആളുകള്‍ ഗുഹ കാണാനെത്തിയതോടെ ഇവിടേക്കുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്.
أحدث أقدم