കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു





തൃശൂർ:   കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു. ടി എം മുകുന്ദൻ (59) ആണ് ജീവനൊടുക്കിയത്. 
ബാങ്കിൽ നിന്നും 80 ലക്ഷം രൂപ വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തതിന് മുകുന്ദന് ജപ്തി നോട്ടീസ് ലഭിച്ചിന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

അതേസമയം ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ – നിക്ഷേപത്തട്ടിപ്പ്  300 കോടി രൂപയ്ക്കു മുകളിലെന്നാണ് നിഗമനം.

സഹകരണ വകുപ്പ് ഇൻസ്പെക്ടർമാർ ജോയിന്റ് റജിസ്ട്രാർക്കു നൽകിയ റിപ്പോർട്ടുകളും ഇടപാടുകാർ നൽകിയ പരാതികളും ക്രോഡീകരിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി 300 കോടിക്കു മുകളിലെന്നു പ്രാഥമിക നിഗമനത്തിലെത്തിയത്. 

കേസിലെ മുഖ്യപ്രതികളിലൊരാളായ മുൻ മാനേജർ എം.കെ. ബിജു മുൻകൈ എടുത്ത് 379 വായ്പകൾ പാസാക്കിയെന്നും കണ്ടെത്തി. കേസ് ക്രൈം ബ്രാഞ്ചിനു വിട്ടിരിക്കുകയാണ്. ബാങ്ക് രേഖകൾ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, പ്രതികളെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

എൽഡിഎഫ് നിയന്ത്രണത്തിലുള്ള ഭരണസമിതി ആണ് കരുവന്നൂർ സഹകരണ ബാങ്ക് ഭരിക്കുന്നത്.

125 കോടിയിലേറെ രൂപയുടെ ക്രമക്കേടു നടന്നുവെന്ന പരാതിയിലാണ്  ബാങ്കിന്റെ മുൻ സെക്രട്ടറിയും മാനേജരുമടക്കം 6 പേർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം കരുവന്നൂരിൽ തട്ടിപ്പ് നടത്തിയ ഒരാളെയും സംരക്ഷിക്കില്ല എന്ന് മന്ത്രി വി എൻ വാസവൻ പ്രസ്താവിച്ചു. ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ നിയമ നടപടി ആലോചിക്കുന്നതായും മന്ത്രി വ പറഞ്ഞു.  ബാങ്കിൽ നടന്ന  തട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ചും ഇഡിയും അന്വേഷണം നടത്തുന്നതിനിടെയാണ് സഹകരണ മന്ത്രി  സർക്കാർ നിലപാട് വ്യക്തമാക്കിയത്.


أحدث أقدم