ലോക്ഡൗണ്‍ ലംഘനം; വി ടി ബല്‍റാം അടക്കം ആറ് പേർക്കെതിരെ കേസ്




പാലക്കാട് :  ലോക്ക് ഡൗൺ ലംഘിച്ച് രമ്യ ഹരിദാസും സംഘവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തില്‍ വി ടി ബല്‍റാം അടക്കം  ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു..

കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്. കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിലാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തത്. ആക്രമണത്തിനിരയായ യുവാവും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റുമാണ് പരാതി നല്‍കിയത്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കേസെടുത്തത്. അതേസമയം യുവാവിന്റെ കൈ തട്ടിയെന്ന രമ്യഹരിദാസിന്റെ ആരോപണത്തില്‍ പരാതി കിട്ടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയാണ് രമ്യ ഹരിദാസ് എംപിയും മുന്‍ എംഎല്‍എ വി ടി ബല്‍റാം ഉള്‍പ്പെടെയുള്ള നേതാക്കളും പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്.

أحدث أقدم