വാക്സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച നൽകുന്ന പ്രവാസി നഴ്‌സുമാരുടെ സംഘം പിടിയിൽ





കുവൈറ്റ് സിറ്റി : വാക്സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച നൽകുന്ന പ്രവാസി നഴ്‌സുമാരുടെ സംഘത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനിലെ ടീം പിടികൂടി. 

പിടിയിലായത് രണ്ട് ഈജിപ്ത്യൻ സ്വദേശികളും ഒരു ഇന്ത്യൻ സ്വദേശിയുമാണ് പിടിയിലായത് . ജഹ്‌റ ആശുപത്രി കേന്ദ്രീകരിച്ചു പ്രവർത്തിച്ച ഇവർ 250 ദിനാറിന്‌ വാക്‌സിനേഷൻ സ്വീകരിക്കാത്തവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്

 250 ദിനാർ നൽകുന്നവർക്ക് വാക്‌സിനേഷൻ സ്വീകരിച്ച മെസ്സേജ് മൊബൈലിൽ അയച്ചാണ് ജഹ്‌റ ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫിലെ അംഗങ്ങൾ ഇടപാടുകൾ നടത്തിയത്, ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട ഡിപ്പാർട്മെന്റിന് കൈമാറി, വാക്‌സിൻ സർട്ടിഫിക്കറ്റ് നേടിയവരുടെ വിശദാംശങ്ങൾ അധികൃതർ ശേഖരിക്കുകയാണ് .

Previous Post Next Post