തിരുവനന്തപുരം സ്വദേശികളായ നവദമ്പതികള്‍ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍


മുംബൈ/ കോവിഡ് ബാധിതരായിരുന്ന നവ മലയാളിദമ്പതികളെ മുംബൈയിലെ ഫ്‌ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാനസിക സമ്മര്‍ദ്ദം കാരണമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. നവദമ്പതികളെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ ആണ് കാണുന്നത്.

അജയകുമാര്‍ (34), സുജ (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അജയകുമാറിന് രണ്ടുതവണ കൊവിഡ് ബാധിച്ചിരുന്നതാണ്. രോഗം ഭേദമായിരുന്നെങ്കിലും അജയകുമാറിന്റെ കണ്ണിന് കാഴ്ച ശക്തി കുറഞ്ഞിരുന്നു. ഭാര്യ സുജയ്ക്കും കൊവിഡ് ബാധ ഉണ്ടായിരുന്നു. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം നടന്നത്.


أحدث أقدم