ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ വീട്ടിലേക്ക് വനിതാ കമ്മീഷന്‍ അംഗം ഷാഹിദകമാലിന്റെ പുഞ്ചിരി സെൽഫിയുമായി യാത്ര.മരണവീട് സന്ദര്‍ശിക്കാന്‍ പുഞ്ചിരി സെല്‍ഫി; വനിത കമ്മിഷന്‍ അംഗത്തിന്റെ യാത്ര വിവാദത്തില്‍





തിരുവനന്തപുരം/ ആറുവയസ്സുകാരിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ യാത്ര വിവാദത്തില്‍. ചിരിച്ച് ഉല്ലസിച്ച് ആഹ്ലാദിച്ച് സെല്‍ഫിയുമെടുത്തുള്ള യാത്രയാണ് വിവാദത്തിലായിരിക്കുന്നത്. പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളമൊന്നാകെ ദുഖം പങ്കിടുമ്പോഴായിരുന്നു പുഞ്ചിരിച്ച് ആഹ്ലാദിച്ച് സെല്‍ഫിയുമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുള്ള യാത്ര.
വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍ എന്ന് പറഞ്ഞാണ് പുഞ്ചിരിച്ച് വാഹനത്തിലിരിക്കുന്ന സെല്‍ഫി ഫെയ്‌സ്ബുക്കിലിട്ടത്. കൊലനടന്ന വീട് സന്ദര്‍ശിക്കാന്‍ ഉല്ലാസ യാത്ര പോകുന്ന പ്രതീതിയില്‍ ഫോട്ടോ പോസ്റ്റു ചെയ്തതിനാണു വിമര്‍ശനം ഉയര്‍ന്നത്. നിരവധി പേരാണ് ഇതിനോടകം വിമര്‍ശനവുമായി എത്തിയിട്ടുള്ളത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഈ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
വിമര്‍ശനങ്ങളില്‍ രാഷട്രീയ നിരീക്ഷകന്‍ ശ്രീജിത് പണിക്കരുടെ കമന്റ് ആണ് ശ്രദ്ധ നേടിയത്. ‘അത് ശരി, ഫോട്ടോ കണ്ടപ്പോള്‍ ഏതോ കല്യാണത്തിന് പോകുകയാണെന്നാണ് കരുതിയത്’ എന്നാണ് ശ്രീജിത്ത് പണിക്കരുടെ കമന്റ്. സമൂഹ മാധ്യമങ്ങളില്‍ നിന്നടക്കം വിവിധ തുറകളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ മിനിറ്റുകള്‍ക്കകം ഷാഹിദ കമാല്‍ പോസ്റ്റ് മുക്കി. എന്നാല്‍ അവരുടെ മറ്റു പോസ്റ്റുകളുടെ കമന്റുകളില്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ നിറയുകയാണ്.
വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് ഒരാഴ്ചയിലേറെയായിട്ടും വനിതാ കമ്മീഷന്റെ ഇടപെടലുണ്ടായത് ഏറെ വൈകിയാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനിടെയാണ് പുഞ്ചിരി യാത്ര നടത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റുമിട്ട് ഷാഹിദകമാലിന്റെ യാത്ര.

أحدث أقدم