കൊല്ലത്ത് വഴി തര്‍ക്കത്തെത്തുടർന്ന് കൂട്ടത്തല്ല്,15 പേർക്കെതിരെ കേസെടുത്തു



കൊട്ടാരക്കര:  വഴി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൂട്ടത്തല്ലില്‍ 15 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. 

കൊട്ടാരക്കരക്ക് സമീപം വെണ്ടാര്‍ അരീക്കലില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൂട്ടത്തല്ല് നടന്നത്. വഴി തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. 

പ്രശ്‌നത്തിന് മധ്യസ്ഥതയ്ക്ക് നാട്ടുകാരെത്തിയതോടെ വാക്കേറ്റം അടിയായി. വീട്ടുകാര്‍ക്കൊപ്പം നാട്ടുകാരും ചേരിതിരിഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെയായിരുന്നു കൂട്ടത്തല്ല്. തല്ലില്‍ ചിലര്‍ക്ക് സാരമായി പരുക്ക് പറ്റി. പരുക്കേറ്റവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ പുത്തൂര്‍ പൊലീസ് 15 പേര്‍ക്കെതിരെ കേസെടുത്തു.  കൂട്ടത്തല്ലിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 



أحدث أقدم