നാലു വര്‍ഷത്തിനിടെ കേരളത്തില്‍ പിടികൂടിയത് 1820.23 കിലോ സ്വര്‍ണം; മൂല്യം 616 കോടി ; 906 പേര്‍ അറസ്റ്റിലായെന്ന് കേന്ദ്രസര്‍ക്കാര്‍



gold seized in kannur

 

ന്യൂഡല്‍ഹി : കേരളത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 1820 കിലോ സ്വര്‍ണം പിടികൂടിയതായി കേന്ദ്രസര്‍ക്കാര്‍. 2016-20 കാലയളവില്‍ അനധികൃതമായി കടത്തിയ, 616 കോടി രൂപ മൂല്യം വരുന്ന 1820.23 കിലോ സ്വര്‍ണം പിടികൂടിയതായാണ് കേന്ദ്രം അറിയിച്ചത്. 

കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്രധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 3166 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 906 പേരെ അറസ്റ്റ് ചെയ്തതായും കേന്ദ്രമന്ത്രി മറുപടിയില്‍ അറിയിച്ചു. കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് വര്‍ദ്ധിച്ചിട്ടുണ്ടെന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

أحدث أقدم