23 ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍

23 ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ കേരളവും തമിഴ്‌നാടും ആയിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്
' സിപിഐഎം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍. ഏപ്രില്‍ മാസത്തില്‍ കണ്ണൂരില്‍ വെച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലെത്തുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. സംഘടന ശക്തിയും, യാത്രാ സൗകര്യവും പരിഗണിച്ച് കണ്ണൂരാണ് പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്നത്. 
കൊവിഡ് സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണം കുറച്ച് കൊണ്ടാകും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. കേരളവും തമിഴ്‌നാടും ആയിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് ഇവ. എന്നാല്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച കൂടി ലഭിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി കേരളത്തില്‍ നടത്താന്‍ ധാരണയായത്.


أحدث أقدم