രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 കോവിഡ് കേസുകൾ; കൂടുതൽ കേസുകൾ കേരളത്തിൽ




ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 കോവിഡ് കേസുകൾ; കൂടുതൽ കേസുകൾ കേരളത്തിൽ.

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,982 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

 ഇന്നലത്തേതിനേക്കാൾ 357 കേസുകളാണ് ഇന്ന് കൂടിയത്.
കേരളത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4,11,076 ആയി.

24 മണിക്കൂറിനിടെ 533 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

41, 726 പേരാണ് രോഗമുക്തി നേടിയത്.
ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,26,290 ആയി.

 48,93,42,295 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്.

أحدث أقدم