ദോഹയിലെ ലുലു ജീവനക്കാരന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി. എറണാകുളം സ്വദേശി സനൂപ് സുനിൽ ഇനി കോടീശ്വരൻ





അബുദാബി/ ദോഹയിൽ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരൻ സനൂപ് സുനിലൈനാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടിയുടെ സമ്മാനം. 15 ദശലക്ഷം ദിർഹം സമ്മാനം വരുന്ന ബിഗ് ടിക്കറ്റിന്റെ 230 സീരീസ് നറുക്കെടുപ്പ് ചൊവ്വാഴ്ചയാണ് നടന്നത്.
സനൂപിന്റെ പേരിൽ മറ്റു 19 പേരും ചേർന്നാണ് ലോട്ടറി ടിക്കട്റ്റ് ഇടുന്നത്. എറണാകുളം സ്വദേശിയായ സുനിൽ ജൂലൈ 13ന് ഓണ്ലൈനിലൂടെയാണ് 183947 നമ്പർ ടിക്കട്റ്റ് എടുക്കുന്നത്.സനൂപ് സിനിമാ നടൻ ഹരിശ്രീ അശോകന്റെ മരുമകനാണ്. നാട്ടിലെ മൊബൈൽ നമ്പർ കൊടുത്തിരുന്നതിനാൽ ടിക്കറ്റ് സംഘാടകപ്രതിനിധി റിചാർഡ്, സനൂപിന്റെ മൊബൈലിലേക്കു പല തവണ വിളിച്ചെങ്കിലും ആദ്യം ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
ദീർഘ നേരത്തെ ശ്രമത്തിനു ശേഷമാണു സംഘടകർക്ക് സനൂപുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. ഇന്നലെ തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ മലയാളിയായ ജോൺസൺ കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിർഹവും ഇന്ത്യക്കാരനായ റെനാൾ ഡ് ഡാനിയേലിന് 1,00000 ദിർഹവും സമ്മാനം ലഭിച്ചിട്ടുണ്ട്.
أحدث أقدم