കേരളത്തിലെ 4.75 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ പഠനസൗകര്യങ്ങളില്ലെന്ന് സർക്കാർ






തിരുവനന്തപുരം:  കേരളത്തിൽ നാലേമുക്കാൽ ലക്ഷം കുട്ടികൾ ഡിജിറ്റൽ പഠനസൗകര്യമില്ലാതെ ഓൺലൈൻ പഠനക്ലാസുകൾക്ക് പുറത്ത്.

പാലക്കാട് ജില്ലയിലാണ് വലിയൊരു വിഭാ​ഗം കുട്ടികൾ പഠനപ്രതിസന്ധി നേരിടുന്നത്. ഇവിടെ 1,13,486 കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമല്ല.

ഈ അധ്യയന വ‍ർഷം തുടങ്ങുമ്പോൾ ജൂലൈക്ക് അകം സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ സൗകര്യം ഒരുക്കും എന്നായിരുന്നു സർക്കാരിൻ്റെ പ്രഖ്യാപനം. സർക്കാർ പുറത്തുവിട്ട കണക്കുകളിലാണ് ഇത്രയേറെ കുട്ടികൾ പഠനസൗകര്യമില്ലെന്ന് വ്യക്തമായത്.

ഡിജിറ്റൽ ക്ലാസുകൾ അപ്രാപ്യമായ കുട്ടികളുടെ കണക്ക് ഇതാദ്യമായാണ് സ‍ർക്കാർ ഔദ്യോ​ഗികമായി പുറത്തു വിടുന്നത്. വിദ്യാകിരണം പോർട്ടലിലാണ് സർക്കാർ കണക്കുകൾ പ്രസിദ്ധീകരിച്ചത്.
أحدث أقدم