മോഷ്ടാവിനെ റോഡിലൂടെ ജീപ്പിൽ ‘ചെയ്സ്’ ചെയ്യുന്ന സമ്പ്രദായം പൊളിച്ചെഴുതി പൊലീസ്” മോഷ്ടാവിനെ പൊലീസ് പിടികൂടിയത് 60 നിരീക്ഷണ ക്യാമറകളിലൂടെ തൽസമയം കണ്ടു കൊണ്ട് !



തൃശൂർ:മോഷ്ടാവിനെ റോഡിലൂടെ ജീപ്പിൽ ‘ചെയ്സ്’ ചെയ്യുന്ന സമ്പ്രദായം പൊളിച്ചെഴുതി ഈസ്റ്റ് പൊലീസ്
ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ പൊലീസ് പിടികൂടിയത് 60 നിരീക്ഷണ ക്യാമറകളിലൂടെ തൽസമയം പിന്തുടർന്നെത്തി
ബൈക്ക് മോഷ്ടാവും ക്രിമിനൽ കേസുകളിലെ പ്രതിയുമായ പന്നിത്തടം ചിറമനങ്ങാട് പുത്തൻപുരയ്ക്കൽ നിഥിൻ (26) ആണ് പിടിയിലായത്.
നാടകീയ സംഭവം ഇങ്ങനെ കഴിഞ്ഞ തിങ്കളാഴ്ച ശക്തൻ നഗറിൽ നിന്നു നിഥിൻ ഒരു ബൈക്ക് മോഷ്ടിച്ചു വടക്കാഞ്ചേരിയിലെത്തിച്ചു മറിച്ചുവിറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. നിഥിൻ ബൈക്ക് കടത്തിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു കിട്ടി.
ദൃശ്യങ്ങളിൽ നിന്ന് ആളെ തിരിച്ചറിഞ്ഞ പൊലീസ് തിരച്ചിൽ ശക്തമായി നടത്തുന്നതിനിടെ ഇന്നലെ രാവിലെ 10 മണിയോടെ തൃശൂർ ഹൈറോഡിൽ നിഥിൻ എത്തിയതായി കണ്ടെത്തി. പൊലീസ് എത്തുമ്പേ‍ാഴേക്കും ഓട്ടോറിക്ഷയിൽ കയറി നിഥിൻ കടന്നുകഴിഞ്ഞിരുന്നു.
എന്നാൽ, ഓട്ടോയ്ക്കു പിന്നിലൊട്ടിച്ച സ്റ്റിക്കർ തിരിച്ചറിഞ്ഞ ശേഷം പൊലീസ് ഉടൻ കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ‌10 പൊലീസുകാർ നഗരത്തിലെ 60 നിരീക്ഷണ ക്യാമറകളിൽ ഒരേസമയം പരതിയപ്പോൾ ഓട്ടോറിക്ഷ കറങ്ങുന്നതു കണ്ടെത്താനായി.
പല റോഡുകളിലൂടെ ചുറ്റിത്തിരിഞ്ഞ് ഓട്ടോ പോസ്റ്റ് ഓഫിസ് റോഡിലെത്തി മോഷ്ടാവിനെ ഇറക്കുന്നത് തൽസമയം പൊലീസ് കണ്ടു. സമീപത്തെ ഹോട്ടലിൽ നിന്നു ഭക്ഷണവും വാങ്ങി ചെട്ടിയങ്ങാടിക്കു സമീപത്തെ ലോഡ്ജിലേക്കു നടന്നുകയറുകയായിരുന്നു മോഷ്ടാവിനെ എസ്എച്ച്ഒ പി. ലാൽകുമാറും സംഘവും കയ്യോടെ പിടികൂടി.
أحدث أقدم