ആളില്ലാത്ത വീടിനുള്ളിൽ നിന്നും രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.






കോട്ടയം :  ചാന്നാനിക്കാട് ഓട്ടകാഞ്ഞിരത്തിൽ ആളില്ലാത്ത വീടിനുള്ളിൽ നിന്നും രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

 തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ ദേവരാജൻ 61 നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് സൂചന. രണ്ടുദിവസമായി പ്രദേശത്തുനിന്നും അതിരൂക്ഷമായ ദുർഗന്ധം ഉണ്ടായിരുന്നു.

 ഇതേ തുടർന്ന് ഉച്ചയോടെ പ്രദേശവാസി നടത്തിയ പരിശോധനയിലാണ് വീടിന്റെ ബാത്റൂമിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു.

 വിവരമറിഞ്ഞ് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .
أحدث أقدم