കോട്ടയം ജില്ലയിൽ ഇതാദ്യമായി രഹസ്യാന്വേഷണ വിഭാഗത്തിൽ വനിതാ പോലീസ് സാന്നിദ്ധ്യം






കോട്ടയം ജില്ലാ പോലീസിൻ്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പോലീസ്, രഹസ്യാന്വേഷണ വിഭാഗത്തിൽ (സ്പെഷ്യൽ ബ്രാഞ്ചിൽ) നിയമിതയായി.  

പാലാ പോലീസ് സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ ഉജ്വല ഭാസിയ്ക്കാണ് പുതിയ നിയോഗം. 
ഇന്ന് തിടനാട് സ്‌റ്റേഷൻ പരിധിയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥയായി ഉജ്വല ചുമതലയേൽക്കും.

ജില്ലയിലെ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഒരു സ്റ്റേഷൻ പരിധിയിൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായി ചുമതലയേൽക്കുന്നത്.

19 വർഷമായി പോലീസിൽ ജോലി ചെയ്യുന്ന ഉജ്വല ഭാസി വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

കഴിഞ്ഞ കുറേ വർഷങ്ങളായി പാലാ പോലീസ് സ്റ്റേഷനിലായിരുന്നു. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയാണ്. ഭർത്താവ് അനീഷ് പൂഞ്ഞാർ ഐ. എച്ച്. ആർ. ഡി. കോളജിലെ ഓഫീസ് സ്റ്റാഫാണ്. സ്കൂൾ വിദ്യാർത്ഥികളായ പവൻ, കിഷൻ എന്നിവരാണ് മക്കൾ.

أحدث أقدم