പ്രവാസികൾക്ക് നാട്ടിൽ പോയി തിരിച്ചു വരാം :കുവൈത്ത് ആരോഗ്യ മന്ത്രി



റ്റിജോ എബ്രഹം
ന്യൂസ് ബ്യൂറോ കുവൈറ്റ്.


കുവൈത്ത് സിറ്റി :
കുവൈറ്റിൽ വെച്ച് കുത്തിവയ്പ് എടുത്തിട്ടുള്ള (രണ്ട് ഡോസുകൾ) താമസക്കാർക്ക് വളരെ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് പോലും കുവൈറ്റിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനും മടങ്ങാനും കഴിയുമെന്ന് , ആരോഗ്യ മന്ത്രി ഡോ. ബാസ്സൽ അൽ-ഹമൂദ് അൽ-സബാഹ് പറഞ്ഞുരാജ്യത്തിന് പുറത്ത് നിന്ന് വാക്സിൻ സ്വീകരിച്ച താമസക്കാർക്ക് അവരുടെ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ അംഗീകരിക്കപ്പെട്ടാൽ കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു 

നിലവിൽ രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടു വരുന്നതിനിടെ മഹാമാരിയുടെ അടുത്ത ഘട്ടത്തെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അടുത്ത ഘട്ടത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അതിലെ ഏറ്റവും പ്രധാന വെല്ലുവിളി സ്കൂളുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ തിരിച്ചുവരവാണ്. കൂടാതെ, ഭാവിയില്‍ ജനിതക മാറ്റം പുതിയ കൊവിഡും രാജ്യത്തേക്ക് എത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ നിലവിലെ പകർച്ചവ്യാധി സാഹചര്യം അസ്ഥിരമാണെന്നും വൈറസ് പടർന്ന് പിടിക്കുകയാണെന്നും ആരോഗ്യ മന്ത്രി വിശദീകരിച്ചു, പകർച്ചവ്യാധിയെ നേരിടുന്നതിൽ കുവൈത്തിന്റെ പ്രകടനത്തിൽ ലോകാരോഗ്യ സംഘടന മതിപ്പു രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
أحدث أقدم