ജമാഅത്തെ ഇസ്ലാമി ഭീകര സംഘടനകൾക്ക് ധനസഹായം നൽകുന്നു,ജമആത്ത് ഇസ്ലാമി നേതാക്കളുടെ വീടുകളില്‍ ഉൾപ്പടെ എൻഐഎ റെയിഡ്.



ശ്രീനഗര്‍/ ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ജമആത്ത് ഇസ്ലാമി നേതാക്കളുടെ വീടുകളില്‍ ഉൾപ്പടെ ജമ്മു കശ്മീരിലെ വിവിധ കേന്ദ്രങ്ങളില്‍ എൻഐഎയുടെ റെയിഡ്. ജമ്മു കശ്മീരിലെ14 ജില്ലകളിലായി 45 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീരിലെ ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകൾക്ക് ധനസഹായം നൽകിയതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
ശ്രീനഗർ, ബുദ്ഗാം, ഗന്ദർബാൽ, ബാരാമുള്ള, കുപ്വാര, ബന്ദിപോർ, അനന്ത്നാഗ്, ഷോപിയാൻ, പുൽവാമ, കുൽഗാം, റംബാൻ, ദോഡ, കിഷ്ത്വാർ, രജൗരി ജില്ലകളിലാണ് റെയ്ഡ് നടത്തിയത്. ജമആത്ത് ഇസ്ലാമി നേതാക്കളുടെ വസതികളിൽ അടക്കം റെയ്ഡ് നടക്കുന്നു. ദേശീയ അന്വേഷ ണ ഏജൻസിയുടെ ഡൽഹിയിൽ നിന്നുള്ള മുതിര്‍ന്ന ഡിഐജി അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

ചില ജമാഅത്ത് അംഗങ്ങൾ പാകിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ യുടെ സഹായത്തോടെ ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ദുബായ്, തുർക്കി വഴി പണം വഴിതിരിച്ചുവിടുകയാണെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ആതുരസേവന രംഗത്തേക്കും, ആരോഗ്യ വിദ്യാഭ്യാസ രംഗത്തേക്കുമാണെന്ന പേരിലാണ് പണം കൈമാറ്റം നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം താഴ്വരയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ജമാആത്തെ ഇസ്ലാമി ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
أحدث أقدم