വേഗമേറിയ താരമായി ഇറ്റലിയുടെ ലാമൗണ്ട് മാഴ്സൽ ജേക്കബ്സ്.






ടോക്കിയോ ഒളിമ്പിക്സിലെ വേഗമേറിയ താരമായി ഇറ്റലിയുടെ ലാമൗണ്ട് മാഴ്സൽ ജേക്കബ്സ്.

 പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിക്കൊണ്ടാണ് ജേക്കബ്സ് ടോക്യോയിലെ വേഗമേറിയ താരമായി മാറിയത്.

100 മീറ്റർ 9.80 സെക്കൻഡുകൊണ്ട് മറികടന്നാണ് ജേക്കബ്സ് ഒന്നാമതായി മത്സരം പൂർത്തിയാക്കിയത്. അമേരിക്കയുടെ ഫ്രെഡ് കെർലി വെള്ളിയും കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ്സെ വെങ്കലവും സ്വന്തമാക്കി. കെർലി 9.84 സെക്കൻഡിലും ഗ്രാസ്സെ 9.89 സെക്കൻഡിലും മത്സരം പൂർത്തീകരിച്ചു.

ജേക്കബ്സിന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്.
أحدث أقدم