ലോക്ഡൗണ്‍ സാമ്പത്തിക പ്രതിസന്ധി: ബ്യൂട്ടി പാര്‍ലര്‍ ഉടമ ജീവനൊടുക്കി



കൊല്ലം/ ലോക്ഡൗണ്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ബ്യൂട്ടിപാര്‍ലര്‍ ഉടമ ജീവനൊടുക്കി. കൊല്ലം മാടന്‍നട ഭരണിക്കാവ് റെസിഡന്‍സി നഗര്‍41 പ്രതീപ് നിവാസില്‍ ബിന്ദു പ്രദീപാ (44) ണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വീട്ടില്‍ തൂങ്ങിമരിച്ചത്.
ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ ബ്യൂട്ടി പാര്‍ലര്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊട്ടിയത്ത് മയ്യനാട് റോഡില്‍ വേവ്‌സ് ഓഫ് ബ്യൂട്ടി സലൂണ്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ജീവനൊടുക്കിയ ബിന്ദു പ്രദീപ്.

ഒന്നര വര്‍ഷം മുമ്പാണ് ബിന്ദു കൊട്ടിയത്ത് കട വാടകയ്‌ക്കെടുത്ത് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. ഏറെക്കഴിയും മുന്‍പേ കൊവിഡ് വ്യാപനം കാരണം സ്ഥാപനം അടച്ചിടേണ്ടിയും വന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് ഉന്നത നിലവാരത്തില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ അടച്ചിടല്‍ നീണ്ടതോടെ വലിയ സാമ്പത്തിക ബാധ്യതയും വന്നു.
കിട്ടാനുള്ളതും വായ്പകളുടെ തിരിച്ചടവും മുടങ്ങിയതോടെ സാമ്പത്തിക ബാധ്യത ഇരട്ടിച്ചു. ഇതോടെയാണ് ബിന്ദു ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പ്രദീപാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. ബിരുദ വിദ്യാര്‍ത്ഥികളായ പ്രണവ്, ഭാഗ്യ എന്നിവര്‍ മക്കളാണ്.
أحدث أقدم