പുരുഷന്റേയും സ്ത്രീയുടെയും മൃതദേഹങ്ങള്‍ പുഴയിൽ കണ്ടെത്തി പോലീസ് അന്യോഷണം തുടങ്ങി

 

തിരുവനന്തപുരം/ കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കുഴിത്തുറ താമരഭരണി ആറ്റില്‍ സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തി. 45 വയസ് തോന്നിക്കുന്ന പുരുഷന്റേയും 65 വയസ് തോന്നിക്കുന്ന സ്ത്രീയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ സ്ത്രീ കൊല്ലംകോട് സ്വദേശിനി കമലയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
രണ്ടുദിവസം മുമ്പ് നെയ്യൂരിലെ മകളുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ കമലയെ കാണാതായിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം പുരുഷന്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുരുഷന്റെ മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതക സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.



أحدث أقدم