പാമ്പാടി താലൂക്ക് ആശുപത്രിക്ക് മുൻപിൽ യുവമോർച്ച പ്രതിഷേധം നടത്തി

പാമ്പാടി: സംസ്ഥാനസർക്കാരിന്റെ വാക്സിൻ വിതരണത്തിന്റെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  യുവമോർച്ച പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ പാമ്പാടി ഗവൺമെന്റെ  താലൂക്ക് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു.
യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സോബിൻലാൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പാമ്പാടി പഞ്ചാ:  പ്രസി: അഡ്വ: പി സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. യുവമോർച്ച നേതാക്കളായ ഗോകുൽ സുരേഷ്  ,അഭിഷേക് ആർ കാരാണിയിൽ, അനന്ദു വിനയൻ, ബി.ജെ.പി നേതാക്കളായ  ഉണ്ണികൃഷ്ണൻ നായർ, വിനോദ് കൂരോപ്പട, മനു, എ.കെ സതീഷ് കുമാർ പുതുപ്പള്ളി, കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി...
أحدث أقدم