സ്ഥാനപതിയയി വന്നു ഇന്ത്യയൻ സമൂഹത്തിന്റെ നാഥനായി. പ്രവർത്തന മിക്കവിന്റെ താരം .കുവൈറ്റിൽ സിബി ജോർജിന്റെ സേവനം രണ്ടാം വർഷത്തിലേക്ക്


റ്റിജോ എബ്രഹം
ന്യൂസ് ബ്യൂറോ കുവൈറ്റ്.


കുവൈത്ത്‌ സിറ്റി : ഓഗസ്ത്‌ 2 , കുവൈത്തിലെ  പത്ത്‌ ലക്ഷത്തോളം വരുന്ന  ഇന്ത്യക്കാർക്ക് സുരക്ഷിതത്വ ബോധവും പ്രതീക്ഷയും പകർന്ന് നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ  ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജിന്റെ കുവൈത്തിലെ ഔദ്യോഗിക ജീവിതം നാളെ രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കും.കുവൈത്തിൽ കോവിഡ്‌ വ്യാപനം അതി രൂക്ഷമായതിനെ തുടർന്ന്  അരക്ഷിതാവസ്ഥയിൽ വീണു പോയ ഇന്ത്യൻ സമൂഹത്തിനു,പ്രത്യാശയുടെ കിരണങ്ങളുമായി 2020 ഓഗസ്ത്‌ 4 നആണു സിബി ജോർജ്ജ്‌ ഇന്ത്യൻ സ്ഥാനപതിയായി കുവൈത്തിൽ എത്തുന്നത്. ചില ഉദ്യോഗസ്ഥരുടെ തല തിരിഞ്ഞ നയങ്ങളും, പൊതുജനങ്ങളോട്‌ വെച്ചു പുലർത്തിയ ശത്രുതാ മനോഭാവവും മൂലം അപകീർത്തിയുടെ പാരമ്യതയിൽ നാഥനില്ലാ കളരിയായി മാറിയിരുന്ന എംബസിയുടെ ചുമതല  ഏറ്റെടുക്കുമ്പോൾ വലിയ വെല്ലുവിളികളായിരുന്നു അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നത്‌.എന്നാൽ ചുരുങ്ങിയ മാസങ്ങൾക്കകം കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത വിപ്ലവകരമായ പരിഷ്കാരങ്ങളാണു അദ്ദേഹം നടപ്പിലാക്കിയത്‌.കുവൈത്തിലെ സാമൂഹിക പ്രവർത്തന രംഗത്ത്‌  മുൻപന്തിയിൽ ഉണ്ടായിരുന്ന നിരവധി സംഘടനകൾക്ക്‌ എംബസി നേരത്തെ ഏർപ്പെടുത്തിയ വിലക്ക്‌ നീക്കുകയും, എംബസിയുടെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനു  ഇന്ത്യൻ സമൂഹത്തിന്റെ മുഴുവൻ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്ന നയമാണു അദ്ദേഹം ആദ്യമായി പരീക്ഷിച്ചത്‌.കോവിഡ്‌ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കുവൈത്ത്‌ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ സമൂഹത്തിനു സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും സഹകരണത്തോടെ  സഹായം എത്തിച്ചു കൊണ്ടായിരുന്നു ഇന്ത്യൻ സമൂഹത്തിന്റെ മനസ്സിൽ അദ്ദേഹം ഇടം പിടിച്ചത്‌. പിന്നീടങ്ങോട്ട്‌ എംബസിയുടെ നയങ്ങളിലും പ്രവർത്തനങ്ങളിലും സമൂലമായ പരിഷ്കാരങ്ങളാണു അദ്ദേഹം നടപ്പിലാക്കിയത്‌.വിവിധ ആവശ്യങ്ങൾക്കായി എംബസിയിൽ എത്തുന്ന പാവപ്പെട്ടവർക്ക്‌  ഭക്ഷണവും ടാക്സി കൂലിയും നൽകുന്ന പദ്ധതി, സാധാരണക്കാരായ പ്രവാസികൾക്ക്‌ മനം കുളിർപ്പിക്കുന്ന അനുഭൂതി സമ്മാനിച്ചതോടൊപ്പം എംബസി തങ്ങളുടെ സംരക്ഷണ കവചമായി കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയും ജനിപ്പിച്ചു.എംബസിയിൽ നേരിട്ടും അല്ലാതെയും പരാതി അറിയിക്കുന്നതിനു രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പരാതി പെട്ടികൾ സ്ഥാപിച്ചു. എംബസിയിൽ എത്തുന്ന സന്ദർശ്ശകരോട്‌ പ്രത്യേകിച്ച്‌ സാധാരണക്കാരോട്‌ ഉദാര സമീപനം സ്വീകരിക്കാൻ  ഉദ്യോഗസ്ഥർക്ക്‌ അദ്ദേഹം കർശ്ശന നിർദ്ദേശം നൽകുകയും ചെയ്തു.
  ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും നയതന്ത്ര സാധ്യതകൾ ഉപയോഗപ്പെടുത്തി താൻ പ്രതിനിധാനം ചെയ്യുന്ന ജന വിഭാഗത്തിനും സ്വന്തം രാജ്യത്തിനും എന്തൊക്കെ ചെയ്യാനാകും എന്നതും ചുരുങ്ങിയ കാലങ്ങൾക്കകം അദ്ദേഹം കാണിച്ചു തന്നു..കോവിഡ്‌ പ്രതിസന്ധിയുടെ ആദ്യ കാലത്ത്‌ കുവൈത്ത്‌ പകച്ചു നിന്നപ്പോൾ കുവൈത്തിനെ ചേർത്തു നിർത്തി ആശ്വാസം പകരാൻ ഇന്ത്യ മുന്നിട്ടിറങ്ങിയതും സിബി ജോർജ്ജിന്റെ നയതന്ത്ര മികവിൽ ഉരുത്തിരിഞ്ഞ ആശയമായിരുന്നു
.കോവിഡ്‌ പ്രതിരോധ വാക്സിൻ ലഭ്യമാക്കുന്നതിനു ആസ്ട്ര സെനേക്ക കമ്പനിയുമായി കുവൈത്ത്‌ ധാരണയിൽ ഏർപ്പെട്ടിരുന്നുവെങ്കിലും നിശ്ചിത സമയത്ത്‌ വാക്സിൻ ലഭ്യമാക്കാൻ കമ്പനിക്ക്‌ സാധിക്കാതെ വന്നതിനെ തുടർന്ന് 3 ലക്ഷത്തോളം ഡോസ്‌ വാക്സിനുകൾ ഇന്ത്യയിൽ നിന്ന് ഇറക്കു മതി ചെയ്യാൻ മുൻ കയ്യെടുത്തത്‌ സിബി ജോർജ്ജ്‌ ആയിരുന്നു.പ്രതിസന്ധി ഘട്ടത്തിൽ തങ്ങളെ സഹായിച്ച ഇന്ത്യയെ കുവൈത്തും കൈവെടിഞ്ഞില്ല. ഇന്ത്യയിൽ ഓക്സിജൻ പ്രതിസന്ധി രൂക്ഷമായ സമയത്ത്‌ കോടി ക്കണക്കിനു രൂപയുടെ ഓക്സിജൻ സിലിണ്ടറുകളും വൈദ്യ ഉപകരണങ്ങളും ഇന്ത്യയിൽ എത്തിക്കുവാൻ ഇരു രാജ്യങ്ങൾക്കിടയിൽ പാലമായി പ്രവർത്തിച്ചതും സിബി ജോർജ്ജ്‌ എന്ന നയതന്ത്രജ്ഞന്റെ നേട്ടമായിരുന്നു.ഇന്ത്യ കുവൈത്ത്‌ ഗാർഹിക തൊഴിലാളി കരാർ രൂപീകരിക്കുന്നതിനു അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചു.കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ചരിത്രത്തിൽ ഇത്‌ വരെ ഇല്ലാത്ത രണ്ടു നേട്ടങ്ങളും ഈ ഒരു വർഷകാലത്തെ പ്രവർത്തനത്തിനു ഇടയിൽ അദ്ധേഹം അടയാളപ്പെടുത്തി. കുവൈത്തിനേക്കാൾ അനേകമിരട്ടി ഇന്ത്യൻ സമൂഹത്തിന്റെ സാന്നിധ്യമുള്ള സൗദി, യു. എ. ഈ. മുതലായ ഗൾഫ്‌ രാജ്യങ്ങൾക്ക്‌ പോലും ലഭിക്കാതിരുന്ന നീറ്റ്‌ പരീക്ഷാ കേന്ദ്രം കുവൈത്തിൽ അനുവദിച്ച നടപടിയാണു ഇതിൽ ഒന്ന്. കുവൈത്തിലെ ഇന്ത്യൻ സമൂഹം ഒരേ പോലെ കയ്യടിച്ചു സ്വീകരിച്ച മറ്റൊരു പ്രഖ്യാപനമായിരുന്നു കോവിഡ്‌ ബാധിച്ച്‌ മരണമടഞ്ഞ നിർദ്ധനരായ പ്രവാസികൾക്കുള്ള സഹായ പദ്ധതി.കുവൈത്തിൽ കോവിഡ്‌ ബാധിച്ച്‌ മരണമടഞ്ഞ 120 ദിനാറിൽ കുറഞ്ഞ ശമ്പളമുണ്ടായിരുന്ന പ്രവാസികൾക്ക്‌ ഒരു ലക്ഷം രൂപയുടെ സഹായ പദ്ധതിയാണു കഴിഞ്ഞ ആഴ്ച അദ്ദേഹം പ്രഖ്യാപിച്ചത്‌. കോവിഡ്‌ ബാധിച്ച്‌ മരണമടഞ്ഞ പ്രവാസികളെ സ്വന്തം രാജ്യത്തെ സർക്കാരുകൾ അവഗണിക്കുന്നുവെന്ന പരാതികൾ നിലനിൽക്കുമ്പോഴാണു ഏവർക്കും മാതൃകയായി അദ്ദേഹം നടത്തിയ ധീരമായ ഈ പ്രഖ്യാപനം.ഇതേ തുടർന്ന് മറ്റു രാഷ്ടങ്ങളിലെ ഇന്ത്യൻ എംബസികളും ഈ മാതൃക പിന്തുടർന്ന് സമാനമായ പദ്ധതി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ .നിയമ പ്രശ്നങ്ങൾ നേരിടുന്ന പ്രവാസികൾക്ക് സൗജന്യ നിയമ സഹായം, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക്‌ ഇന്ത്യൻ ഡോക്റ്റർമ്മാർ മുഖേനെ വൈദ്യ സഹായം മുതലായ സേവനങ്ങൾ ലഭ്യമാക്കുന്നതിലും അദ്ദേഹം മുൻ കയ്യെടുത്തു. വർഷങ്ങളോളമായി മുടങ്ങി കിടന്ന ഓപ്പൺ ഹൗസ്‌ പരിപാടി കോവിഡ്‌ സാഹചര്യത്തിൽ ആയിട്ട്‌ പോലും പുനരാരംഭിച്ചു.കലാ, കായിക സാംസ്കാരിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും അവരെ പരിപോഷിപ്പിക്കുന്നതിനുമായി എംബസി യുടെ നേതൃത്വത്തിൽ വിവിധ വേദികളും അദ്ദേഹം രൂപീകരിച്ചു.കുവൈത്തിലെ  ഭരണ, വാണിജ്യ, വ്യവസായ രംഗത്തും ഔദ്യോഗിക തലങ്ങളിലും പ്രമുഖരായ വ്യക്തിത്വങ്ങളുമായുള്ള കൂടിക്കാഴ്ചകൾ,  നടത്തി ചുരുങ്ങിയ കാലങ്ങൾക്കകം സ്വദേശികൾക്കിടയിൽ  പോലും അദ്ദേഹം പൊതു സ്വീകാര്യനായി മാറി.സ്വിസർലന്റിലെ സ്ഥാനപതി ആയിരിക്കെയാണു കോട്ടയം പാല പൊടിമറ്റം കുടുംബാംഗമായ സിബി ജോർജ്ജ്‌ കുവൈത്തിൽ എത്തുന്നത്‌.നയതന്ത്ര രംഗത്തെ പ്രവർത്തന മികവിനു എസ്‌. കെ. സിംഗ്‌  പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ഇദ്ധേഹത്തെ തേടി എത്തിയിട്ടുണ്ട്‌.കർമ്മ പഥത്തിൽ ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കുവാനും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനു ഇനിയും മികച്ച സേവനങ്ങൾ നൽകുവാനും സ്ഥാനപതിക്ക്‌ കഴിയട്ടെ എന്നാണു കുവൈത്തിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തിന്റെയും പ്രാർത്ഥന.
أحدث أقدم