മദ്യവിൽപ്പനശാലകളിലെ തിരക്കിൽ ആശങ്ക പ്രകടിപ്പിച്ച് വീണ്ടും ഹൈക്കോടതി.







കൊച്ചി : മദ്യവിൽപ്പനശാലകളിലെ തിരക്കിൽ ആശങ്ക പ്രകടിപ്പിച്ച് വീണ്ടും ഹൈക്കോടതി. സർക്കാരിന്റെ പുതുക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ട് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

 കടകളിൽ പോകുന്നവർ വാക്സീൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവിൽപ്പനശാല കൾക്കും ബാധകമാക്കണമെന്ന് കോടതി
ഇക്കാര്യത്തിൽ മറുപടി നൽകാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. മദ്യ കടകൾക്ക് മുന്നിൽ ഇപ്പോഴും വലിയ തിരക്കെന്ന് കോടതി

പോലീസ് ബാരിക്കേഡ് വച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. താൻ നേരിട്ട് കണ്ട സംഭവമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നതെന്നും കോടതി

RTPCR സര്‍ട്ടിഫിക്കറ്റോ, ആദ്യ വാക്സിന്‍ എടുത്ത രേഖയോ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്കും ബാധകമാക്കണം

വാക്സിന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമെ മദ്യം വില്‍ക്കൂ എന്ന് തീരുമാനിക്കണം. വാക്സിനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്സിന്‍ എടുക്കുമെന്ന് കോടതി.  വിഷയത്തില്‍ സർക്കാർ നാളെ മറുപടി നൽകണമെന്ന് കോടതി
 കേസ് നാളെ വീണ്ടും പരിഗണിക്കും
أحدث أقدم