ഡിവൈഎഫ്ഐ ക്കാരും മുൻ എസ്എഫ്ഐക്കാരും തമ്മിൽ ഏറ്റുമുട്ടി; ആറു പേർക്ക് പരിക്കേറ്റു





പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. പ്രവർത്തകരും മുൻ എസ്.എഫ്.ഐക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറു പേർക്ക് പരിക്കേറ്റു. പൂങ്കാവിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഘർഷം.

എസ്.എഫ്.ഐ. മുൻ ജില്ലാകമ്മിറ്റി അംഗം ഉൾപ്പെട്ട സംഘവും ഡി.വൈ.എഫ്.ഐയുടെ നിലവിലെ ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തിലുള്ളവരും തമ്മിലാണ് സംഘർഷമുണ്ടായത്. രണ്ടു പേരുടെ തലയ്ക്കാണ് മുറിവ്. പരിക്കേറ്റ എസ്.എഫ്.ഐ. മുൻ ജില്ലാ കമ്മിറ്റിയംഗം ജിഷ്ണു, സഹോദരൻ വിഷ്ണു, ഹരി എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലാക്കി.

ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് അനീഷ്, ഏരിയ ജോയിന്റ് സെക്രട്ടറി അഖിൽ, എക്സിക്യൂട്ടീവ് അംഗം ജിതിൻ, അഭിജിത്ത് എന്നിവരെ കോന്നി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
أحدث أقدم