നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഒ.ബി.സി യിൽപ്പെടുത്തി സംവരണം നൽകാനുള്ള സർക്കാർ തീരുമാനം സ്റ്റേ ചെയ്തു





കൊച്ചി : നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പടുത്തി സംവരണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

പിന്നാക്ക സമുദായ ഫെഡറേഷന്റെ ഹര്‍ജിയിലാണ് വിധി. സംവരണ വിഭാഗങ്ങളെ നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരല്ലെന്ന സുപ്രിംകോടതി വിധി ഉദ്ധരിച്ചാണ് ഹൈക്കോടതി നടപടി.

2021 ഫെബ്രുവരി ആറാം തിയ്യതിയാണ് നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പിന് മുമ്ബായിരുന്നു തീരുമാനം. ഇതിനെതിരെ പിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പന്‍ ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്.


أحدث أقدم