സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വിവേക് ഷോക്കേറ്റു മരിച്ചു





ബെംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വിവേക് (35) ഷോക്കേറ്റു മരിച്ചു. അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന കന്നഡ ചിത്രമായ ‘ലവ് യൂ രച്ചു’വിന്റെ സെറ്റിലാണു അപകടമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റു. രാമനഗര ബിഡദിക്കു സമീപം ജോഗേനഹള്ളിയിൽ ആയിരുന്നു ഷൂട്ടിങ്ങ്. 

ക്രെയിനും ഇരുമ്പുകയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ ഇവ 11കെവി വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. ഉടൻതന്നെ ഇവരെ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിവേക് മരിച്ചിരുന്നു. 




أحدث أقدم