മാസ്‌ക് വെക്കാത്തതിന് എ.എന്‍. ഷംസീറിന് സ്പീക്കര്‍ എം.ബി. രാജേഷിന്റെ വിമര്‍ശനം


നിയമസഭയില്‍ മാസ്‌ക് വെക്കാത്തതിന് എ.എന്‍. ഷംസീര്‍ എം.എല്‍.എക്ക് സ്പീക്കര്‍ എം.ബി.രാജേഷിന്റെ വിമര്‍ശനം.
ഷംസീര്‍ ഇന്ന് സഭയില്‍ മാസ്‌ക് ഉപയോഗിച്ചില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

അങ്ങ് തീരെ മാസ്‌ക് ഉപയോഗിക്കുന്നതായി കാണുന്നില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്.
സഭയില്‍ പലരും മാസ്‌ക് താടിയിലാണ് വെക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
സഭയില്‍ മാസ്‌ക് വെക്കാത്തിന് നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും സ്പീക്കര്‍ വിമര്‍ശിച്ചിരുന്നു.
أحدث أقدم