ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി






കൊച്ചി; എറണാകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഓച്ചിറ പുലംപള്ളി വീട്ടിൽ ബിന്ദുവാണ് (42) മരിച്ചത്. എറണാകുളം മോ‌ട്ടർ ആക്സിഡ‍ന്റ് ക്ലെയിം ട്രൈബ്യൂണൽ (എംഎസിടി) ഉദ്യോഗസ്ഥയായ ഇവർ പത്തടിപ്പാലം പാരിജാതം റോഡിനു സമീപത്തെ അപ്പാർട്മെന്റിലാണ് താമസിച്ചിരുന്നത്. 

എല്ലാദിവസവും സഹോദരനെ ഫോണിൽ വിളിക്കുമായിരുന്ന ബിന്ദു ശനിയാഴ്ച വിളിച്ചില്ല. തുടർന്നു നടത്തിയ പരിശോധനയിലാണ് അടുക്കളയ്ക്കു സമീപം വീണുകിടക്കുന്നതു കണ്ടത്. ഹൃദയസ്തംഭനമാണു കാരണമെന്നു കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു. പൊലീസും ബന്ധുക്കളുമെത്തി മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 

أحدث أقدم