പിതാവും മകളും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ






രാമനാട്ടുകര(കോഴിക്കോട്):  പിതാവിനേയും മകളേയും സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 

രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർ പോർട്ട് റിട്ട:ടെക്ക്നിക്കൽ ഡയറക് ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61),ശാരിക(31)എന്നിവരെയാണ്‌ രണ്ടു കിടപ്പുമുറികളിലായി ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . 

ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളിൽ കെട്ടിയത് . ആത്‍മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് സൂചന.

പീതാംബരന്റെ ഭാര്യ: പ്രഭാവതി.
മകൻ:പ്രജിത്(എഞ്ചിനീയർ ബാംഗ്ലൂർ)
അസി.കമ്മീഷൻ എ.എം സിദിഖിന്റെ നേതൃത്വത്തിൽ ഫറോക്ക് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ചെയ്ത് പോസ്റ്റ് മോർട്ടത്തിന് അയച്ചു.
ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി.


أحدث أقدم