മകള്‍ ഫാനില്‍ തൂങ്ങി മരിച്ചത് അറിയിക്കാനെത്തുമ്പോൾ ഭർത്താവും തൂങ്ങി മരിച്ച നിലയില്‍ ..മരിച്ച പിതാവ് കരിപ്പൂർ വിമാനത്താവളത്തിലെ മുൻ ഉദ്യോഗസ്ഥൻ



കോഴിക്കോട്/ അച്ഛനേയും മകളേയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവളം റിട്ട.ഡപ്യൂട്ടി ജനറല്‍ മാനേജര്‍ (കമ്യൂണിക്കേഷന്‍) ഒയാസിസില്‍ ആവത്താന്‍ വീട്ടില്‍ പീതാംബരന്‍ (61), മകള്‍ ശാരിക (31) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചഭക്ഷണത്തിനു ശേഷമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.

മകള്‍ ഫാനില്‍ തൂങ്ങി മരിച്ചത് കണ്ട പീതാംബരന്റെ ഭാര്യ പ്രഭാവതി വിവരം പറയാന്‍ തൊട്ടടുത്തുള്ള ഭര്‍ത്താവിന്റെ മുറിയിലെത്തിയപ്പോള്‍ പൂട്ടിയിരിക്കുന്നതാണ് കണ്ടത്. തട്ടിവിളിച്ചിട്ടും തുറക്കാതിരുന്നത് കണ്ട് നിലവിളിച്ചപ്പോള്‍ അയല്‍ക്കാര്‍ എത്തുകയും വാതില്‍ തുറന്നുനോക്കിയപ്പോള്‍ പീതാംബരനും തൂങ്ങിമരിച്ചതായി കണ്ടെത്തുക യായിരുന്നു.

ശാരികയുടെ മുറിയില്‍ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ശാരിക വര്‍ഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.



أحدث أقدم