മന്ത്രി വി. എൻ വാസവൻ ആശുപത്രി വിട്ടു






തിരുവനന്തപുരം : ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മന്ത്രി വി എൻ വാസവൻ ആശുപത്രി വിട്ടു.

അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്നു രാവിലെ നിയമസഭ സമ്മേളനത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക് പോകും വഴിയാണ് രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന്  ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. 


أحدث أقدم