ഞാൻ ഭർത്താവിന്റെ ലൈംഗീക ഉപകരണം, ക്രൂരമായ പീഡനവും പ്രകൃതി വിരുദ്ധ ലൈംഗീകതയും സഹികെട്ടു, ഭർത്താവായ എസ് ഐയുടെ പീഡനം മൂലം തിരുവനന്തപുരത്ത് കൈ ഞരമ്പ് മുറിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു



തിരുവനന്തപുരം/ ഭര്‍തൃപീഡനം സഹിക്കവയ്യാതെ യുവതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഡി ജി പി ഓഫിസില്‍ എസ് ഐ റാങ്കില്‍ ജോലി ചെയ്യുന്ന ബാസ്റ്റിന്‍ ജോണ്‍സന്റെ ഭാര്യ സൂസന്‍ തോമസാണ് പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവിന്റെ ക്രൂര പീഡനവും ഇതിനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടുമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് കത്തെഴുതി വെച്ചായിരുന്നു ആത്മഹത്യ ശ്രമം നടത്തിയത്.
ഭര്‍തൃ പീഡനത്തിനെതിരെ സൂസന്‍ തോമസ് ഏറെക്കാലമായി പരാതിയുമായി കയറിയിറങ്ങുന്നു. എന്നാല്‍ ഒരിടത്തുനിന്നും നീതി ലഭിച്ചില്ല. ഭര്‍ത്താവിന്റെ സ്വാധീനത്താലാണ് തനിക്ക് നീതി ലഭിക്കാത്തതെന്ന് യുവതി പറയുന്നു. ഡി ജി പി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പോലും നടപടി ഉണ്ടായില്ല. ലൈംഗിക ആവശ്യത്തിന് മാത്രമാണ് ഭര്‍ത്താവ് തന്നെ ഉപയോഗിച്ചത്. ക്രൂരമായ പീഡനവും പ്രകൃതി വിരുദ്ധ ലൈംഗീകതയുമാണ് ഇയാളുടെ രീതി.
എസ് ഐ ആയ ബാസ്റ്റിന്‍ ജോണ്‍സണ്‍ സൂസനെ വിവാഹം ചെയ്യുമ്പോള്‍ 115 പവന്‍ സ്വര്‍ണം സ്ത്രീധനമായി വാങ്ങിയിരുന്നു. വിവാഹം കഴിഞ്ഞപ്പോള്‍ കൂടുതല്‍ സ്വര്‍ണ്ണവും പണവും ഭൂമിയും ആവശ്യപ്പെട്ട് പീഡനം തുടങ്ങി. ഇത് നല്‍കാതെ വന്നതോടെയാണ് പീഡനം കടുത്തത്. സഹിക്കവയ്യാതെ വന്നപ്പോള്‍ മാറി താമസിച്ചു. കുട്ടികള്‍ തന്റെ കൂടെയായിരുന്നു. എന്നാല്‍ അടുത്ത ദിവസം ഭര്‍ത്താവെത്തി കുട്ടികളെ ബലമായി കൂട്ടിക്കൊണ്ട് പോയി. ഇതിനെതിരെ മ്യൂസിയം സ്‌റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ അവിടെ വന്നും ബാസ്റ്റിന്‍ തന്നോട് തട്ടിക്കയറിയെന്നും സൂസന്‍ പറയന്നു. ഭര്‍ത്താവിന്റെ ക്രൂരതയും അധികൃതരുടെ അവഗണനയും സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സൂസന്‍ എഴുതിയ കത്തിലുണ്ട്.
أحدث أقدم