കടപ്പാട്ടൂരിൽ വാഹനാപകടം; അഞ്ച് പേർക്ക് പരുക്കേറ്റു





പാല: കടപ്പാട്ടൂർ പന്ത്രണ്ടാം മൈൽ ബൈപ്പാസിൽ ഇന്ന് രാവിലെ 6.30 ഓടെ കാർ നിയന്ത്രണം വിട്ട് റബ്ബർത്തോട്ടത്തിലേക്ക് മറിഞ്ഞ് 5 പേർക്ക് പരിക്ക്. 2 സ്ത്രീകൾ ഉൾപ്പെടെ 5 പേരാണ് കാറിലുണ്ടായിരുന്നത്. പാമ്പാടി സ്വദേശികളാണെന്നാണ് സൂചന. 

പാലാ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ദീർഘയാത്ര കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് സൂചന. പാലാ പോലീസും സ്ഥലത്തെത്തി.

أحدث أقدم