സിനിമയ്ക്ക് ഈശോ എന്ന് പേരിട്ടാൽ എന്താണ് കുഴപ്പം? യുഹാനോൻ മാർ മിലിത്തിയോസ്



തൃശ്ശൂർ: നാദിർഷ സംവിധാനം ചെയ്യുന്ന ഇശോ എന്ന ചിത്രത്തിന്റെ പേര് വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി തൃശ്ശൂർ ഓർത്തഡോക്സ് മെത്രാപ്പൊാലീത്ത.

സിനിമയ്ക്ക് ഈശോ എന്ന് പേരിട്ടാൽ എന്താണ് കുഴപ്പമെന്നും മധ്യതിരുവതാംകൂറിൽ ഇതേ പേരിൽ ധാരാളം ആളുകളുണ്ടെന്നും യുഹാനോൻ മാർ മിലിത്തിയോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
യുഹാനോൻ മാർ മിലിത്തിയോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഞാൻ, സിനിമാ ഡയറക്ടർ നാദിർഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തിൽ നൽകിയ കമന്റ്.
എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിസ്ത്യാനികളിൽ ചിലർ മിശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?

أحدث أقدم