ലഫ്റ്റനന്റ് അഭിഷേക് കുമാറിന്റെ മൃതദേഹം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ സാന്നിധ്യത്തില്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങുന്നു.
ഈരാറ്റുപേട്ട : മാര്‍മല അരുവിയില്‍ മുങ്ങിമരിച്ച ലഫ്റ്റനന്റ് അഭിഷേക് കുമാറിന്റെ മൃതദേഹം നാവികസേനാ ഉദ്യോഗസ്ഥർക്ക് കൈമാറി.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ സാന്നിധ്യത്തിലാണ് നാവികസേനാ ഉദ്യോഗസ്ഥര്‍ മൃതദേഹം ഏറ്റുവാങ്ങിയത് . തീക്കോയ് ഗ്രാമ പഞ്ചായത്ത് അംഗം രതീഷ് പി എസ്, ഈരാറ്റുപേട്ട എസ് ഐ അനുരാഗ് എം എച് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മൃതദേഹം കൊച്ചി നാവികസേന ആസ്ഥാനത് പൊതുദർശനത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ വിമാന മാർഗം ഉത്തർ പ്രദേശിലെ വീട്ടിലെത്തിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.