സേവാഭാരതിയുടെ അന്താരാഷ്ട്ര സംഘടന "സേവാ ഇന്റര്‍നാഷണല്‍" ആഗോളതലത്തില്‍ മികച്ച10 സേവന സംഘടനകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു






ന്യൂഡൽഹി : സേവാഭാരതിയുടെ അന്താരാഷ്ട്ര സംഘടന "സേവാ ഇന്റര്‍നാഷണല്‍" ആഗോളതലത്തില്‍ മികച്ച10 സേവന സംഘടനകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു.

യുനിസെഫ്, റെഡ്‌ക്രോസ്, ഡോക്ടഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്, സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസേര്‍ച്ച് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കൊപ്പമാണ് സേവാ ഇന്റര്‍നാഷണലിന്റെ സ്ഥാനം.

2020ല്‍ 365-ാമത്തേതും 2019ല്‍ 690-ാമത്തെയും സ്ഥാനത്തായിരുന്നു. മികച്ച റേറ്റിംഗിലൂടെ 10-ാംമതായി.

ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജരെ(എന്‍ആര്‍ഐ) ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു പ്രസ്ഥാനമായി സേവാ ഇന്റര്‍നാഷണല്‍ 1993 ല്‍ ആരംഭിച്ചു.
പ്രാദേശികമായും ഇന്ത്യയിലും, പ്രത്യേകിച്ച് വെള്ളപ്പൊക്കം, ഭൂകമ്പം, ചുഴലിക്കാറ്റ്, സുനാമി, പാന്‍ഡെമിക്‌സ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ സമയങ്ങളില്‍, സഹായം എത്തിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ലോകമെമ്പാടും 25ലധികം രാജ്യങ്ങളിലേക്ക് ചിറകു വിരിച്ചു.

ഇന്ത്യയില്‍, സേവാ ഇന്റര്‍നാഷണല്‍ 1997ല്‍ ഒരു രജിസ്റ്റര്‍ ചെയ്ത ലാഭേച്ഛയില്ലാത്ത ട്രസ്റ്റായി സ്ഥാപിതമായി, 'സേവനത്തിന് മുമ്പുള്ള സേവനം', 'ലോകം ഒരു കുടുംബമാണ്' എന്നീ ഭാരതീയ കാഴ്പ്പാട് അടിസ്ഥാനമാക്കി മനുഷ്യരാശിയെ നിരന്തരം സേവിക്കുന്നു.

കഴിഞ്ഞ ദശകത്തില്‍, ഹ്രസ്വകാല ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനപ്പുറം പിന്നാക്ക പ്രദേശങ്ങളിലെ കൂടുതല്‍ ഫലപ്രദമായ ദീര്‍ഘകാല പുനരധിവാസ, വികസന പദ്ധതികളിലേക്കും ശ്രദ്ധതിരിച്ചു. സേവാ ഇന്റര്‍നാഷണല്‍ നിലവില്‍ ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാര്‍ഗം, പരിസ്ഥിതി സംരക്ഷണം, വൈദഗ്ധ്യം, കമ്മ്യൂണിറ്റി/ഗ്രാമീണ വികസനം, സ്ത്രീ ശാക്തീകരണം, ജലസംരക്ഷണം എന്നീ മേഖലകളില്‍ എല്ലാ സംസ്ഥാനങ്ങളിലും നേരിട്ടുള്ള ഇടപെടലുകളോടെയും പ്രതിബദ്ധതയുള്ള സംഘടനകളുടെ സഹായത്തോടെയും പ്രവര്‍ത്തിക്കുന്നു.

أحدث أقدم