2.26 ലക്ഷം രൂപയുടെ പെട്രോളും ഡീസലും അടിച്ചു, പണം നൽകാതെ കബളിപ്പിച്ചു; ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ





 
കോട്ടയം: ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഡൽഹി ആസ്ഥാനമായ അനുഗ്രഹ എന്ന സൊസൈറ്റിയുടെ ഏറ്റുമാനൂർ തെള്ളകം യൂണിറ്റ് ചെയർമാൻ റോയ് ജോസഫ് (39) ആണ് പൊലീസ് പിടിയിലായത്. സൊസൈറ്റിയുടെ പേരിൽ സ്വകാര്യ പെട്രോൾ പമ്പിൽനിന്നു മുൻകൂറായി പെട്രോൾ, ഡീസൽ എന്നിവ വാഹനങ്ങളിൽ അടിച്ചശേഷം പണം നൽകാതെ കബളിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 

കഴിഞ്ഞ വർഷം ജനുവരിയിൽ പമ്പിൽ എത്തിയ റോയ് ഉടമയെ കണ്ട് ചാരിറ്റി സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു പറഞ്ഞ് വിശ്വസിപ്പിച്ചു. മുൻകൂറായി ചെക്കും ലെറ്റർ പാഡും നൽകി 2.26 ലക്ഷം രൂപയുടെ പെട്രോളും ഡീസലും വിവിധ വാഹനങ്ങളിൽ നിറച്ച ശേഷം ഇയാൾ സ്ഥലംവിട്ടു. പിന്നീട് പലതവണ ഉടമ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും റോയി ഫോൺ കട്ട് ചെയ്യുകയായിരുന്നു. പമ്പ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏറ്റുമാനൂർ പൊലീസ് റോയിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.


أحدث أقدم