മൊബൈല്‍ ഉപയോക്താക്കള്‍ക്ക് 30 ദിവസത്തെ വാലിഡിറ്റി റീചാര്‍ജ് ഓപ്‌ഷന്‍ - പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ ട്രായ്








ന്യൂഡൽഹി : മൊബൈല്‍ ഉപയോക്താക്കള്‍ക്ക് 30 ദിവസത്തെ വാലിഡിറ്റി റീചാര്‍ജ് ഓപ്‌ഷന്‍ - പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ ട്രായ്.

ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഗണിച്ച്‌ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇന്നലെ മുതലാണ് (ജനു- 27) ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ടെലികോം താരിഫ് (66-ാം ഭേദഗതി) ഉത്തരവ് 2022 (2022-ലെ 1) ട്രായ് പുറപ്പെടുവിച്ചു.

അതില്‍ 28 ദിവസത്തെ ഓഫറുകള്‍ കൂടാതെ 30 ദിവസത്തെ വാലിഡിറ്റി റീചാര്‍ജ് പാക്കുകളും വാഗ്ദാനം ചെയ്യാന്‍ ടെലികോം സേവന ദാതാക്കളോട് അത് നിര്‍ദേശിച്ചിട്ടുണ്ട്‌.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്‌, ഓരോ ടിഎസ്പിക്കും കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചറും, ഒരു പ്രത്യേക താരിഫ് വൗച്ചറും മുപ്പത് ദിവസത്തെ കാലാവധിയുള്ള ഒരു കോംബോ വൗച്ചറും ഓഫര്‍ ചെയ്യേണ്ടിവരും.

അത് എല്ലാ മാസവും ഒരേ തീയതിയില്‍ പുതുക്കാവുന്നതായിരിക്കുട്രായ് അറിയിപ്പില്‍ പറയുന്നു.
30 ദിവസത്തേക്കോ ഒരു മാസത്തേക്കോ സാധുതയുള്ള താരിഫ് ഓഫറുകളേക്കാള്‍, TSP-കള്‍ നല്‍കുന്ന 28 ദിവസത്തെ സാധുതയുള്ള താരിഫ് ഓഫറുകളെ കുറിച്ച്‌ ഉപഭോക്താക്കളില്‍ നിന്ന് ആശങ്കകള്‍ പ്രകടിപ്പിക്കുന്ന റഫറന്‍സുകള്‍ ലഭിച്ചതായി അതോറിറ്റി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പുതിയ നടപടി.


أحدث أقدم