കോട്ടയം ചുട്ടുപൊള്ളുന്നു രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് ; കോട്ടയത്ത്... 37.3 ഡിഗ്രി സെല്‍ഷ്യസ് പാമ്പാടിയിലെ പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം


കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ താപനില റിപ്പോര്‍ട്ട് ചെയ്തത് കോട്ടയത്താണ്.
37.3 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കില്‍ വ്ക്തമാക്കുന്നത്.
തിരുവനന്തപുരം, പുനലൂര്‍, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പകല്‍സമയം താപനില 35 ഡിഗ്രി വരെ അനുഭവപ്പെട്ടിരുന്നു.
ചേര്‍ത്തലയില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ഓട്ടോമാറ്റിക് താപനിരീക്ഷണ മാപിനികളില്‍ 40 ഡിഗ്രി വരെ രേഖപ്പെടുത്തിയതായും സൂചനയുണ്ട്.
പത്തനംതിട്ട സീതത്തോട്ടിലെ ഓട്ടമാറ്റിക് മാപിനിയില്‍ 36 ഡിഗ്രി രേഖപ്പെടുത്തി.
എങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയുടെ പലഭാഗങ്ങളിലും ശൈത്യം മാറാതെ തുടരുമ്പോള്‍,
കേരളം മാര്‍ച്ച്‌ മാസത്തില്‍ പ്രതീക്ഷിക്കുന്ന അത്യുഷ്ണമാണ് ജനുവരിയില്‍ തന്നെ അനുഭവപ്പെടുന്നത്.
പുനലൂരിലാണ് ഏറ്റവും കുറഞ്ഞ രാത്രിസമയ താപനില രേഖപ്പെടുത്തിയത്.
18.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില,
കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും കുറഞ്ഞ രാത്രി താപനില അനുഭവപ്പെട്ടത് പഞ്ചാബിലെ അമൃത്സറിലാണ്. 2.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.
أحدث أقدم