തൃശൂർ മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് മരിച്ച രണ്ടുപേരുടെ മൃതദേഹം മാറി നല്‍കി





തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ്  ബാധിച്ച് മരിച്ച രണ്ടുപേരുടെ മൃതദേഹം മാറി നല്‍കി. വടക്കാഞ്ചേരി സ്വദേശി സെബാസ്റ്റ്യന്റെ മൃതദേഹമാണ് ചേറ്റുവ സ്വദേശി സഹദേവന്റെ മൃതദേഹത്തിന് പകരം നല്‍കിയത്. ഇന്ന് പുലര്‍ച്ചെയാണ് സെബാസ്റ്റ്യനും സഹദേവനും മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത്.
ഇരുവരു കൊവിഡ് ചികിത്സയിലായിരുന്നു.സഹദേവന്റെ ബന്ധുക്കള്‍ പതിനൊന്നു മണിയോടെ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി.
കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി മുഖം മറച്ചായിരുന്നു മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയത്. ഉച്ചയോടെ സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിയ സംഭവം അറിയുന്നത്.
എന്നാല്‍ ഇതിനോടകം സഹദേവന്റെതെന്ന് കരുതി സെബാസ്റ്റ്യന്റെ മൃതദേഹം ബന്ധുക്കള്‍ സംസ്‌കരിച്ചിരുന്നു.
أحدث أقدم