ബസ് യാത്രക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പിടിയിൽ





താമരശ്ശേരി(വയനാട്) : മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

വയനാട്ടില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലിചെയ്യുന്ന മുക്കം മാമ്പറ്റ സ്വദേശി സുധീര്‍ (47)ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.

 യുവതിേയാട് അശ്ലീലമായി െപരുമാറുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് പൊലീസ് പറഞ്ഞു.



أحدث أقدم