മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ സോമനാഥ് അന്തരിച്ചു







തിരുവനന്തപുരം : കേരളത്തിലെ രാഷ്ട്രീയ റിപ്പോർട്ടിങിൽ അതുല്യ വ്യക്തിമുദ്ര പതിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റുമായിരുന്ന ഇ.സോമനാഥ് (60) അന്തരിച്ചു.  

മസ്തിഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 
സംസ്കാരം ഇന്ന് വൈകിട്ട് ശാന്തികവാടത്തിൽ

34 വർഷം മനോരമയിൽ സേവനമനുഷ്ഠിച്ചു. 
കോട്ടയം, ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം ബ്യൂറോകളിൽ ഇക്കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്.

കാൽനൂറ്റാണ്ടുകാലത്തോളം കേരള നിയമസഭാ നടപടികൾ വസ്തുനിഷ്ഠമായി കൃത്യത ചോർന്നുപോകാതെ ജനങ്ങളിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

കൂടാതെ പ്രതിവാര രാഷ്ട്രീയ പംക്തിയായ 'ആഴ്ചക്കുറിപ്പുകൾ' സോമനാഥ് മനോരയിൽ എഴുതിയിരുന്നു

മലപ്പുറം വള്ളിക്കുന്ന് പട്ടാഴി കുടുംബമാണ്.
أحدث أقدم