എൻഎസ്എസ് ഹർജി: കേരള , എം ജി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു





കൊച്ചി : അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കേരള , മഹാത്മാഗാന്ധി സർവകലാശാലകളുടെ അധികാരപരിധിയിൽ വരുന്ന തിരുവനന്തപുരം , കൊല്ലം , കോട്ടയം , പത്തനംതിട്ട , ഇടുക്കി ജില്ലകൾ കോവിഡ് വ്യാപനത്തിൽ സി വിഭാഗത്തിൽ വരുന്നതിനാൽ സർവകലാശാലകൾ കോളേജുകളിൽ നടത്തുന്ന പരീക്ഷകൾ നിർത്തി വയ്ക്കണം എന്ന ആവശ്യവുമായി എൻ.എസ്.എസ്  ഫയൽ ചെയ്ത ഹർജിയിൽ ജസ്റ്റീസ് രാജാവിജയരാഘവൻ പരീക്ഷകളുടെ നടത്തിപ്പ് തടഞ്ഞ് ഇടക്കാല ഉത്തരവായി. 

അഭിഭാഷകരായ ആർ.ടി. പ്രദീപ് , വി . വിജുലാൽ , എം . ബിന്ദുദാസ് കെ.സി. ഹരീഷ് എന്നിവർ നായർ സർവീസ് സൊസൈറ്റിക്കു വേണ്ടി ഹാജരായി കോവിഡ് രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രസ്തുത കോളേജു കളിൽ പരീക്ഷാനടത്തിപ്പിന് മതിയായ അദ്ധ്യാപകരെ ലഭിക്കുന്നില്ല . കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ക്ലാസ്സുമുറികളുടെ എണ്ണം ഇരട്ടിയായിരിക്കെ പരീക്ഷാനടത്തിപ്പിനുള്ള അദ്ധ്യാപകരുടെ എണ്ണവും ഇരട്ടി ആവശ്യമാണ് . പരീക്ഷകൾ നടത്തുന്നതോടൊപ്പം ഓൺലൈൻ ക്ലാസ്സുകളും നടക്കുന്നു . ധാരാളം അദ്ധ്യാ പകരും അനദ്ധ്യാപകരും കോവിഡ് രോഗബാധിതരായതിനാൽ പരീക്ഷാനടത്തി പിന് മതിയായ ജീവനക്കാർ ഇല്ലാത്ത അവസ്ഥയാണുള്ളത് . 

പരീക്ഷാസമ്മർദ്ദം മൂലം വിദ്യാർത്ഥികൾ രോഗബാധ മറച്ചുവെച്ചുകൊണ്ട് പരീക്ഷയിൽ പങ്കെടുക്കു ന്നതിനാൽ , 3 മണിക്കൂർ പരീക്ഷ കഴിയുമ്പോൾ രോഗമില്ലാത്ത കുട്ടികളും അദ്ധ്യാപകരും രോഗബാധിരാവാനുള്ള സാധ്യത വർദ്ധിക്കുകയാണ് . ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ.എസ്.എസ് . സർക്കാരിന് നിവേദനം നല്കിയെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടാകാത്തതിനാലാണ് ഹൈക്കോടതി യിൽ ഹർജി നല്കിയത് . 

പരീക്ഷകൾ മാറ്റിവയ്ക്കുന്നതിനോട് കോളേജുകൾക്ക് തത്ത്വത്തിൽ താല്പ ര്യമില്ലെങ്കിലും കോവിഡ് മഹാമാരിയുടെ ഈ പ്രത്യേക സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തമതാല്പര്യം പരിഗണിച്ചാണ് പരീക്ഷ മാറ്റിവയ്ക്കുവാൻ ആവശ്യപ്പെട്ടത് എന്ന് എൻഎസ്എസ് ജന. സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
أحدث أقدم