ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു കാണാതായ പെൺകുട്ടികൾ ബെംഗളൂരുവില്‍, ഒരാളെ കിട്ടിയെന്ന് റിപ്പോർട്ട്






കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു കാണാതായ സഹോദരിമാരടക്കം ആറു പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍ എത്തി.ഇവർ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

 ഇതിൽ ഒരു പെൺകുട്ടിയെ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ബാക്കി പെൺകുട്ടികൾ പൊലീസിനെ കണ്ടു ഓടിരക്ഷപ്പെട്ടു. പെൺകുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടൽ ജീവനക്കാരാണ് പോലീസിന് വിവരം നൽകിയത്.

ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ശേഷമാണ് ഇവർ ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു കടന്നുകളഞ്ഞത്. കാണാതായ കേസുകളില്‍ ഉള്‍പ്പെട്ട ഇവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്

أحدث أقدم