കാണക്കാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു - രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്





കോട്ടയം : ഏറ്റുമാനൂരിന് സമീപം കാണക്കാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു - രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം . 

വൈക്കം വടയാർ സ്വദേശി മനു മോഹൻ (21), ഏറ്റുമാനൂർ സ്വദേശി
സൂരജ് പി. സുരേഷ് (23) എന്നിവർക്കാണ് പരിക്കേറ്റത്. 
ഇടിയുടെ ആഘാതത്തിൽ 
ഇരുവരും ബൈക്കിൽ നിന്നും തെറിച്ചു പോയി.

തലയ്ക്കും, കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ബൈക്കിൻ്റെ മുൻഭാഗം തകർന്നു. ഇരു വണ്ടികളുടെയും ചക്രങ്ങളും വളഞ്ഞു പോയി.

أحدث أقدم