വാവ സുരേഷ് അപകടനില തരണം ചെയ്തു വരുന്നെന്ന് മന്ത്രി വി.എൻ വാസവൻ




കോട്ടയം : പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന  വാവ സുരേഷ് അപകടനില തരണം ചെയ്തു വരുന്നെന്ന് മന്ത്രി വി.എൻ വാസവൻ.

ആരോഗ്യ നില പ്രതീക്ഷ നല്കുന്നുണ്ട്. 

കൈ കാലുകൾ അനക്കി തുടങ്ങിയിട്ടുണ്ട്. വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ട്
ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്

വാവ സുരേഷിന് ഇതുവരെ ഏറ്റിട്ടുള്ളതിൽ വച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നത്.

 ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാൻ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡിക്കൽ കോളേജിൽ വാവസുരേഷിന് നൽകുന്നുണ്ടെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
أحدث أقدم