അവഗണകൾ ഏറ്റുവാങ്ങുന്ന പ്രവാസികളോടുള്ള സമീപനം മാറ്റണം



ലേഖകൻ: ജോവാൻ മധുമല 
( +91 944760 1914 ) 
കോട്ടയം : ഇന്ന് ഇൻഡ്യയിൽകോവിഡ് റിപ്പോർട്ട് ചെയ്തിട്ട് 2 വർഷം ... കോവിഡ് തുടക്ക കാലം മുതൽക്കെ അവഗണനകൾ മാത്രം ഏറ്റുവാങ്ങപെട്ട ഒരു വിഭാഗമാണ്  പ്രവാസികൾ.
നമ്മടെ  നാടുനീളെ മുക്കിലും മൂലയിലം  സമ്മേളനങ്ങളും പാർട്ടി പരിപാടികളും. വിവാഹഘോഷങ്ങളും തകൃതിയായി നടക്കുമ്പോൾ യാതൊരു കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന് മാത്രമല്ല യാതൊരു നടപടിയും ഇവർക്കെതിരെ അധികാരികൾ കൈകൊള്ളുന്നില്ല അവയെല്ലാം കണ്ണടച്ച് വിടുന്ന പ്രവണത നമ്മൾ കാണുന്നു 
_എന്നാൽ തന്റെ കുടുംബം പോറ്റാൻ വേണ്ടി നാടും വീടും വിട്ട് വിദേശത്തു പോവുന്ന പ്രവാസികൾ ആണ്ടിലൊരിക്കൽ നാട്ടിൽ വരുമ്പോൾ ( ഇപ്പോൾ നാട്ടിൽ വരുന്നവരുടെ എണ്ണത്തിൽ കുറവുണ്ട് )  ഇവർക്കെതിരെ ഇല്ലാത്ത നിയമങ്ങൾ ഉണ്ടാക്കി ഇവരെ ചൂഷണം ചെയ്യുന്നു പാവം പ്രവാസികളോട് എന്തിനാണീ ക്രൂരത?എന്ത് തെറ്റാണ് ഇവർ ചെയ്തത്?_
_നമ്മുടെ നാടിന്റെ വളർച്ചക്കും പുരോഗമനത്തിനും ഇവർ വഹിച്ച പങ്ക് എന്ത്കൊണ്ട് ഇവർ മറന്നുപോകുന്നു പ്രവാസികലില്ലങ്കിൽ ഈ നാടിന്റെ സ്ഥിതിയെന്താണെന്നു ഇവർ ചിന്തിച്ചിട്ടുണ്ടോ? മദ്യവും ,പ്രവാസിയുമാണല്ലോ ചാച്ചര കേരളത്തിൻ്റെ നട്ടെല്ല് പിന്നെ ഇപ്പോൾ ലോട്ടറിയും 

 പ്രവാസികളോട് കാണിക്കുന്ന ഈ വിവേചനത്തിനെതിരെ ഇതുവരെയും മുഖ്യധാരാ മാധ്യമങ്ങൾ പ്രതികരിച്ചു കണ്ടിട്ടില്ല എന്തിന് വിദേശേ വാർത്തകൾക്കായി അര മണിക്കൂർ മാറ്റി വയ്ക്കുന്ന മുഖ്യധാരാ ചാനലുകൾ വരുടെ വിഷമ സ്ഥിതി എന്തേ റിപ്പോർട്ട് ചെയ്യുന്നില്ല ??


_കോവിഡ് പ്രോട്ടോകളും വാക്സിനുകളും.എല്ലാം ചെയ്തിട്ടും ഒടുവിൽ നെഗറ്റീവാണെന്നറിഞ്ഞിട്ടും വീണ്ടും ഇവർ നിരീക്ഷണത്തിൽ കഴിയണം എന്ന് പറയുന്നതിന്റെ അടിസ്ഥാന തത്വം എന്താണ് ?
നിയമവും പ്രോട്ടോകളും എല്ലാവർക്കും ഒരുപോലെ ബാധകമാണന്ന കാര്യം അധികാരികൾ ബോധപൂർവ്വം   മറന്നുപോവുന്നു മഹാപ്രളയകാലത്ത് കേരളത്തെ നെഞ്ചോട് ചേർത്ത് പിടിച്ച പ്രവാസികളോട് ഇനിയെങ്കിലും ഇത്തരം സമീപനം അധികാരികൾ എടുക്കരുത് 
കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയും വളർച്ചയും വികസനവും  ഒന്ന് പരിശോധിച്ചാൽ മാത്രം മതി പ്രവാസികളുടെ നിലയും വിലയും മനസ്സിലാവാൻ കേരളത്തിൽ ഗതികേടിന് ഒരു പ്രവാസി ഒരു പ്രസ്ഥാനം തുടങ്ങിയാൻ ഇല്ലാത്ത നിയമം പറഞ്ഞ് കൊടിയുമായി എത്തുന്ന രാഷ്ട്രീയ ഊളകൾ ഒന്ന് മനസിലാക്കണം 
ഇവരുടെ വിശർപ്പിൻ്റെ ഒരു പങ്കാണ് ഇന്ന് നാം കാണുന്ന കേരളം ..
أحدث أقدم