എടിഎം തകർത്തത് കമ്പിപ്പാര ഉപയോഗിച്ച് ; നീല ടീഷര്‍ട്ടും തൊപ്പിയും ധരിച്ചെത്തിയ യുവാവെന്ന് പൊലീസ്, അന്വേഷണം തുടങ്ങി

 

 
കോട്ടയം:  പേരൂരില്‍ എസ്ബിഐയുടെ എടിഎം കുത്തിത്തുറന്നു. കമ്പിപ്പാര ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. പൊലീസ് കണ്ടെത്തൽ, അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെ 2.45 ഓടേയാണ് സംഭവം. പുലര്‍ച്ച അതുവഴി വന്ന പത്രവിതരണക്കാരാണ് എടിഎം തകര്‍ത്തനിലയില്‍ കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

നീല ടീഷര്‍ട്ടും തൊപ്പിയും മാസ്‌കും ധരിച്ചെത്തിയ യുവാവാണ് എടിഎം കുത്തിത്തുറന്നതെന്ന് പൊലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. അടയാളങ്ങള്‍ ഉപയോഗിച്ച് യുവാവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

പണം നഷ്ടമായത് സംബന്ധിച്ച് വിശദമായ അന്വേഷണം ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആരംഭിച്ചിട്ടുണ്ട്.
أحدث أقدم