റിപ്പോർട്ടറുടെ ചൊടിപ്പിക്കുന്ന ചോദ്യം; മൈക്ക് ഓണെന്നറിയാതെ പൂരപ്പാട്ടുമായി ജോ ബൈഡൻ;


കൺസർവേറ്റിവ് പാർട്ടിയുടെ ഇഷ്ടചാനലായി ഫോക്സ്ന്യൂസ് റിപ്പോർട്ടറുടെ ചോദ്യം കേട്ട് തെറിവിളിച്ച് യുഎസ് പ്രസിഡണ്ട് ജോബൈഡൻ. പ്രസ് കോൺഫറൻസ് കഴിഞ്ഞ് മാധ്യമപ്രവർത്തകരെല്ലാം മീഡിയാറൂം വിടുന്ന സമയത്തായിരുന്നു റിപ്പോർട്ടറുടെ ചോദ്യം.  പണപ്പെരുപ്പം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന രീതിയിലുള്ള ചോദ്യം ബൈഡനെ ചൊടിപ്പിച്ചു. തന്ത്രപരമായി മറുപടി പറയാൻ ശ്രമിച്ചെങ്കിലും മൈക്ക് ഓഫെന്ന ധാരണയിൽ പതിഞ്ഞ സ്വരത്തിൽ ‘സ്റ്റുപ്പിഡ് സണ്‍ ഓഫ് എ ബിച്ച്’ എന്ന് തെറി വിളിച്ചു. ആ ബഹളത്തിനിടെ പറഞ്ഞെതെന്തെന്ന് കൃത്യമായി റിപ്പോർട്ടർക്ക് മനസ്സിലായില്ല. പിന്നീടാണ് വിഡിയോയിൽ പതിഞ്ഞ തെറിവിളി ശ്രദ്ധയിൽപ്പെട്ടത്.
أحدث أقدم