മിനിമം ബസ്നിരക്ക് 10 രൂപയാക്കാൻ ശുപാർശ, ദൂരം രണ്ടര കിലോമീറ്റർ ആയി കുറയും


തിരുവനന്തപുരം: കെഎസ്ആർടിസി
ഓർഡിനറി, സ്വകാര്യ ബസുകളിൽ
കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു
രൂപയിൽനിന്ന് 10 രൂപയായി
വർധിപ്പിക്കാൻ ശുപാർശ. ജസ്റ്റിസ്
രാമചന്ദ്രൻ കമ്മിഷൻ നൽകിയ
റിപ്പോർട്ടിലാണു ശുപാർശ. മന്ത്രിസഭ
പരിഗണിച്ചശേഷം അന്തിമ
തീരുമാനമെടുക്കും. കിലോമീറ്റർ നിരക്ക്
70 പൈസയിൽനിന്ന് ഒരു
രൂപയാക്കണമെന്ന് റിപ്പോർട്ടിൽ
നിർദേശിക്കുന്നു.
എല്ലാ സർവീസുകളും രാത്രി യാത്രയ്ക്ക
40% തുക അധികമായി വാങ്ങണം. ഈ
നിർദേശം നടപ്പിലായാൽ രാത്രി
യാത്രയ്ക്കുള്ള മിനിമം ചാർജ് 14
രൂപയാകും. രാത്രി 8നും പുലർച്ചെ 5നും
ഇടയിൽ യാത്ര ചെയ്യുന്നവരാണ് ഈ
നിരക്കു നൽകേണ്ടത്. മിനിമം ടിക്കറ്റിൽ
സഞ്ചരിക്കാവുന്ന ദൂരം ഒരു ഫെയർ
സ്റ്റേജായ രണ്ടര കിലോമീറ്ററിലേക്കു
ചുരുങ്ങും.
أحدث أقدم